ചിമിഴ് http://prenavdj.blogspot.com/
സെര്‍വാന്‍റിസിന്‍റെ ഹാസ്യനോവലിലെ ഡോണ്‍കിക്സോട്ട് അപ്റായോഗികമായ ആശയങ്ങള്‍ക്ക് പിറകെ പാഞ്േഞ് പരിഹാസ്യനായത്പോലെതലകുത്തനെ നില്‍ക്കുന്നു ഇടതുപക്ഷം.അക്കാദമിക്ക്മേഖലയിലെ മുന്‍ധാരണകള്‍ തകിടം മറിച്ചത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെയാണന്ന ശരിയറിവ് ഇല്ലാതെപോയതാണ് അവരുടെ പരാധീനതയെന്ന് പറയാതെ വയ്യ.ഒരുപാട് കരുതി ഒന്നും ലഭിക്കാതെ പോയ മാറ്റത്തിനുതുടക്കം കുറിക്കാനുള്ള അവസരംനഷ്മാക്കിയ അഞ്ചുവര്‍ഷങ്ങള്‍.സമരതീക്ഷണമായ കാലത്തിന്‍റെ ഉല്‍പ്പന്നമായ സര്‍ക്കാര്‍നഷ്ടമാക്കിയത് വിലപ്പെട്ട സമയമാണ്.എവിടെയാണ് പിഴച്ചുപോയത്.ഗുണപരമായ അറിവിന്‍റെ വിതരണവും സമീപനവും പൊരുത്തപ്പെടാതെ പോയതും ദീര്‍ഘകാല കാഴ്ച്ചപ്പാടിന്‍റെ അഭാവവും എടുത്തുപറയേണ്ടതുണ്ട്.
കൂണുകള്‍പോലെ മുളച്ച കച്ചവടസ്ഥാപനങ്ങളായ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ മരണമണിമുഴക്കുന്നുവെന്ന് അലമുറയിട്ട് അരയും തലയുംമുറുക്കിയ sfi aisf സംഘടനകളും പിന്നീട് ഭരണവിലാസം സംഘടനകളായി അനുസരണയുള്ള ആട്ടിന്‍കുട്ടികളായതും മറക്കാനാവില്ല.വിദ്യാഭ്യാസ ബദല്‍രേഖ udf ഭരണകാലത്ത് സമര്‍പ്പിച്ച sfi പിന്നീട് പുലര്‍ത്തിയ കുറ്റകരമായ മൗനം മറക്കാനാവില്ല.അദ്ധ്യാപകനെ മുന്‍നിര്‍ത്തിയുള്ള പഠനരീതി വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാക്കിയത് ഏറ്റവും ശരിയായ തീരുമാനം തന്നെ.സര്‍വ്വാധികാര്യക്കാരനില്‍ നിന്ന് മാര്‍ഗ്ഗദര്‍ശിയായും പിന്നീട് പ്റചോദകനായും രൂപം മാറിയ ഗുരു അത്തരം മാറ്റം സ്വാഗതം ചെയ്തു.വ്യവസ്ഥാപിത സാമ്പ്രദായിക വഴക്കങ്ങള്‍ വിട്ടുപോകാന്‍ വിസമ്മതിച്ച ചെറുന്യൂനപക്ഷം അസ്വസ്ഥതയുടെ വിത്തുകള്‍ വിതച്ച് മുളപ്പിച്ചെടുത്തു.
കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ക്ക് തോന്നുംപോലെ മാററിമറിക്കാനുള്ളതല്ല വിദ്യാഭ്യാസം.മറ്റ് വകുപ്പുകളിലെ പ്പോലെ രാഷ്്ട്റീയ തൊഴിലാളികളേയും ബന്ധുജനങ്ങളേയുംകുത്തിനിറക്കാനുള്ള ഇടമായി ഈ വകുപ്പ് മാറരുത്.
ശാസ്ത്റ സാഹിത്യപരിഷത്തിന്‍റെ വികലമായ നയങ്ങളുടെ പരീക്ഷണയിടമായി ക്ളാസ് മുറി യും ഗിനിപ്പന്നികളായി കുട്ടികളും മാറരുത്.കുട്ടികള്‍ ചോദ്യം ചോദിച്ച് വളരുന്നത് ആരാണ് എതിര്‍ക്കുന്നത്.അത് നല്ലത് തന്നെ.ലോകത്തെ അറിഞ്ഞുവളരേണ്ടവര്‍ തന്നെയാണ് കുട്ടികള്‍.പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ അവരെ പ്റാപ്തരാക്കണം.അവര്‍ മാതൃഭാഷയില്‍ തന്നെ പഠിക്കണം.കാര്യങ്ങള്‍ മനസിലാക്കാന്‍ അതാണ് വേണ്ടത്.സംഘടിതരായ ഒരുകൂട്ടം സാമുദായിക മേലങ്കിയണിഞ്ഞതല്‍പ്പര
കക്ഷികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇടത്പക്ഷത്തിനെന്താണ് ബാധ്യത.പത്ത് വോട്ടല്ല കാര്യം.ഇടത്പക്ഷത്തെ സംബന്ധിച്ച് ഭരണം നേടുന്നതിനേക്കാള്‍ വലുത് സാമൂഹികനീതിയുറപ്പുവരുത്തലാണ്.അതിന് കഴിഞ്ഞോ.
cbse സ്കൂളുകള്‍ സര്‍ക്കാര്‍സ്കൂളിന്‍റെ അസ്ഥിവാരം ഇളക്കുമ്പോള്‍ അതിന്ചൂട്ടുപിടിക്കാന്‍ ഇടത് വലത് മുന്നണികള്‍ മല്‍സരിച്ചു.സമുദായ നേതാക്കളുടെ പടിക്കല്‍
വോട്ടിനായി കാത്ത്കിടക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും വേണ്ടിവരും.
udf ഇത്തരം കച്ചവടക്കാരുടെ കോണ്‍ഫെഡറേഷനാണന്ന് പറയാറുണ്ട്.പക്ഷേ ടി എം ജേക്കബ്ബും ബഷീറും ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു.അതോ അതിനപ്പുറമോ വീക്ഷണം സഖാവ് എം എ ബേബിക്കുവേണമായിരുന്നു. കഴിഞ്ഞോ.cbse ഉള്‍പ്പെടെയുള്ള സിലബസ് ഇവിടെയും നടപ്പാക്കണമായിരുന്നു.psc നിയമിക്കുന്ന ടീച്ചര്‍മാര്‍ .അവരിലെന്തിനാണ് അവിശ്വാസം.നമ്മുടെ കുട്ടികളും english സംസാരിക്കാന്‍ പഠിക്കട്ടെ.കോരന്‍റെ മക്കള്‍ അത് പഠിക്കേണ്ടന്നാണോ.കാലം മാറുന്നു.പരിപ്പുവടയും കട്ടന്‍കാപ്പിയും മുറിബീഡിയും പറ്റാത്ത കാലം .സിനിമാകൊട്ടകള്‍ പൂട്ടികെട്ടിയതുപോലെ പള്ളിക്കൂടങ്ങള്‍ അണ്‍എക്കണോമിക്ക് എന്നുപറഞ്ഞ് പൂട്ടാന്‍ അനുവദിക്കരുത്.ഒരു സ്കൂള്‍ അടച്ചുപൂട്ടുമ്പോള്‍ ഒരുജയിലഴിയാണ് തുറക്കുന്നത്.നേതാക്കളുടെ മക്കള്‍ central school ബേബികളാവുമ്പോള്‍ സാധാരണക്കാരന്‍റെ മക്കളോ.
വിത്തനാഥന്‍റെ ബേബിക്കുപാലും
നിര്‍ദ്ധനചെറുക്കനുമിനീരും വിധിക്കുന്ന അനീതീക്കെതിരെയുള്ള പോരാട്ടമാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കിയത്.രണ്ടുതരം പൗരന്‍മാരെ
സ്യഷ്ടിക്കുന്നവര്‍ക്കു ഊതാന്‍ കുഴലു നല്‍കുന്നത് കാണുമ്പോള്‍ ഒന്ന് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നു.1957 -ല്‍ ഒരു ഗവണ്‍മെന്‍റ് ഇവിടെയുണ്ടായിരുന്നു.മുണ്ടശേരിയെന്ന ധൈഷണിക മനസ്സും
വളര്‍ന്നുപോകുമ്പോള്‍ എന്റെ ചവിട്ടേറ്റ് ഞെരിഞ്ഞമര്ന്നവയെപ്പറ്റിയൊന്നും ആലോചനയുണ്ടാവില്ല.കിട്ടാത്തതും നിഷേധിക്കപ്പെട്ടവയും ആട്ടിയിറക്കപ്പെട്ടതുമായ ലോകങ്ങളിലുമെല്ലാം ഞാനുമുണ്ടായിരുന്നു.ഒറ്റയാനെപ്പോലെ.ചോരപുരണ്ട മസ്തകവുമായി.
Tuesday, 30 July 2013
ഇടതുകിക്സോട്ടുകളുടെ പാഠ്യപദ്ധതി സമീപനങ്ങള്‍
Labels:
ലേഖനം
Subscribe to:
Post Comments (Atom)
No comments:
Post a Comment