Sunday, 4 August 2013

കവിതയുടെ കൈ വെട്ടുന്നകാലത്തിനോട്

പാഠപുസ്തക  നിര്‍മ്മാണം സംവാദാത്മകവും സര്‍ഗ്ഗാത്മകവുമായ കലയാണ്. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന തുടര്‍ പ്രവര്‍ത്തനം കൂടിയാണത്.അത്യന്തം സൂക്ഷ്മവും.ബോധനരീതിശാസ്ത്റം ഉപയോഗപ്പെടുത്തി സജീവചര്‍ച്ചകളിലൂടെയാവണം പാഠപുസ്തകങ്ങള്‍ക്ക് രൂപം നല്‍കേണ്ടത്.വെറുതെയിരിക്കുന്ന കണ്ണില്‍ ചുണ്ണാമ്പ് തേക്കാന്‍ ഒരുപാടുപേരുണ്ടാവും.
കേരളത്തിലെ പാഠപുസ്തകങ്ങള്‍  എന്നും വിവാദങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു.ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല സിലബസ്.പാര്‍ട്ടിതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വെട്ടിമാറ്റുകയും കൂട്ടിച്ചേര്‍ക്കേണ്ടതുമല്ല പു
സ്തകങ്ങള്‍.അധികാരം എന്ന നാടകം  കിങ്ങിണിക്കുട്ടന്‍ എന്ന കഥാപാത്റം . നിരോധിക്കുന്നതിനു നടന്ന സമരാഭാസങ്ങള്‍.കുറച്ഛുകൂടി പിറകിലേക്ക് പോയാല്‍ ശബ്ദങ്ങളിലേക്കെത്തും.ബഷീറിന്‍റെ ശബ്ദങ്ങള്‍.
അശ്ളീലമെന്ന് ആരോപിച്ചാണ് അത് നിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്.ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.ഏറ്റവും ഒടുവിലായി കാലിക്ക
റ്റ് സര്‍വ്വകലാശാലയിലാണ് വിവാദം പുകയുന്നത്.
  ഇവിടെ നാം പുലര്‍ത്തുന്ന ഇരട്ടത്താപ്പാണ് കുഴപ്പം.പാഠഭാഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്താത്ത അവധാനതയാണ് വിവാദം ക്ഷണിച്ചുവരുത്തുന്നത്.ഇന്ത്യയില്‍ നിരവധി പുസ്തകങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.നിരവധി തവണ.അന്താരാഷ്ട്റ മാന്യതയും രാജ്യതാല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് അങ്ങനെ ചെയ്യാറുള്ളത്.എഴുത്തുകാരന് എവിടെ വരെപ്പോകാം എന്നതിന് ചില അലിഖിത നിയമം പുലരുന്നുവെന്നത് സത്യം.
ഉദാഹരണമായി mahatma gandhi and his struggle with india എന്ന പുസ്തകത്തിന് സംഭവിച്ചത് ഓര്‍ക്കുക.ന്യൂയോര്‍ക്ക് ടൈംസിന്‍റെ എഡിറ്റര്‍ രചിച്ച പുസ്തകം  ആദ്യം നിരോധിച്ചത് ഗുജറാത്ത് സര്‍ക്കാരാണ്.നരേന്ദ്റ മോഡിയുടെ നിയമസഭാപ്റമേയം കോണ്‍ഗ്റസ്പിന്തുണയോടെ പാസായത്   ചരിത്റം.സ്വവര്‍ഗ്ഗപ്രേമിയും വര്‍ണവെറിയനു മായിരുന്നു ദക്ഷിണാഫ്റിക്കയിലെ ഗാന്ധിയെന്നാണ് പുസ്തകം ആരോപിച്ചത്.
അല്‍ഫോണ്‍സ് ഇലഞ്ഞിക്കലിന്‍റെ എങ്ങനെ
വ്യത്യസ്തത സാധ്യമാക്കാം എന്നപുസ്തകം മുംബൈയിലെ വാഷിസ്കൂള്‍ അധികാരികള്‍  നിരോധിച്ചതിനു കാരണം  ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്.

തിരക്കഥയുടെ രീതിശാസ്ത്റം എന്ന പി എം ബിനുലാല്‍ എഡിറ്റ് ചെയ്ത പുസ്തകം .അതിലെ പി ടി കുഞ്ഞുമുഹമ്മദിന്‍റെ ലേഖനത്തില്‍ ഭ്റാന്തന്‍ ദൈവത്തോട് സംസാരിക്കുന്നുണ്ട്.അയാളുടെ പേര് മുഹമ്മദ് എന്നാക്കി ചോദ്യപ്പേപ്പര്‍ തയാറാക്കിയ ജോസഫ് മാഷിന് നഷ്ടമായത് വലത്കൈ. സരസ്വതീദേവിയെ  നഗ്നയായി വരച്ച എം എഫ് ഹുസൈന് നാട് വിടേണ്ടി വന്നത്  ഓര്‍ക്കുക.കൈ നഷ്ടമായില്ലല്ലോ ഭാഗ്യം.
സല്‍മാന്‍ റുഷ്ദിയുടെ  സാത്താന്‍റെ വചനങ്ങള്‍ എഴുതിയ കാലം മുതല്‍ വേട്ടയാടപ്പെടുന്നു.കൃതിയും എഴുത്തുകാരനും.തസ്ലിമ നസ്റിന്‍ എഴുതിയ ലജ്ജ എഴുത്തുകാരിക്ക് ഫത് വ പുറപ്പെടുവിക്കുന്നിടത്തെത്തി.ഓണം ഹൈന്ദവമാണന്ന് സ്ഥാപിക്കാന്‍ ലേഖനപരമ്പര എഴുതിയവര്‍ മത നിരപേക്ഷതയുടെ സംരക്ഷകരായി കണ്ണീരൊഴുക്കിയത് വിരോധാഭാസമായി തോന്നുന്നു.
പി എം ആന്‍റണിയെ മറക്കാറായിട്ടില്ല.ക്രിസ്തുവിന്‍റെ ആറാം തിരിമുറിവ് നാടകം ഉയര്‍ത്തിയ കോലാഹലം .പ്റവാചകനെ നിന്ദിച്ചതായി ആരോപിക്കപ്പെട്ട ഡെന്‍മാര്‍ക്ക് പത്റം .
ലോകം മതത്തിന്‍റെ ഇടുക്കുതൊഴുത്തിലാണ്.സങ്കുചിതമായ മനസ്സ് വൈകാരികമായി  ഇടപെടുമ്പോഴാണ്  മതബോധം അക്റമാസക്തമാകുന്നത്.കലയെ അതായി കാണാനുള്ള കഴിവ് നഷ്ടപ്പെട്ട് അന്ധരായി ആയുധങ്ങള്‍ മൂര്‍ച്ചപ്പെടുത്തുന്നു.പാഠപുസ്തകത്തിലേക്ക് മടങ്ങി
വരാം.ബി എ ഡിഗ്രി ഇംഗ്ളീഷ് പാഠപുസ്തകത്തില്‍  മുന്‍ ഗ്വാണ്ടനാമോ തടവുകാരന്‍ എ ഴുതിയ കവിതയാണ് വിവാദ ഹേതു.ഇല്ലിനിയോസ് യൂണീവേഴ്സിറ്റി കോളേജ് ഓഫ് ലോയിലെ ക്റിമിനല്‍ ലോ പ്റഫസര്‍ മാര്‍ക്ക് ഫാക്കോഫ് എഡിറ്റ് ചെയ്ത പോയംസ് ഫ്രം ഗ്വാണ്ടനാമോ ;ദി ഡിറ്റയനീസ് സ്പീക്ക് എന്ന പുസ്തകത്തിലേതാണ് കവിത.

ഇബ്റാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിസിന്‍റെ കവിതയില്‍ തീവ്റ വാദം കാണാനില്ല.വിലാപങ്ങള്‍ മാത്റം. ജയില്‍ക്കവിതകള്‍ ഇന്നുണ്ടായതല്ല. ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ എ ഴുത്തുകാര്‍ കലാകാരന്‍മാന്‍   ഇവരെല്ലാം ജയിലിടടയ്ക്കപ്പെടുകയായിരുന്നു.
ആരാണ് അല്‍ റുബായിസിനെ കുറ്റവാളിയായി വിധിച്ചത്.ഉത്തരം വരുന്നു .അമേരിക്ക.അവര്‍ പറഞ്ഞാല്‍ അവര്‍ വിധിച്ചാല്‍ അന്ത്യവിധിയെന്നാണോ അര്‍ത്ഥം.ഇവരുടെ വിനീത വിധേയരാണോ ഭാരതീയര്‍.കവിത പുസ്തകത്തില്‍ പഠിപ്പിക്കാന്‍ നല്‍കിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.ഇപ്പോഴാണ്
ഉള്‍വിളിയുണ്ടായത്.
ചിലര്‍ ഇതിനോടും വൈകാരികമായി പ്റതികരിക്കുന്നത്  കണ്ടു. കൈ വെട്ടേറ്റ് ജീവച്ഛവമായ ജോസഫ് മാഷിനും മനുഷ്യാവകാശങ്ങളുണ്ടായിരു
ന്നെന്ന് അക്കാലത്ത് സൗകര്യപൂര്‍വ്വം മറന്ന്പോയ പു കാ സാ ബുദ്ധിജീവികള്‍  ഇപ്പോള്‍  റുബായിസിന് വേണ്ടി അച്ചുനിരത്തുന്ന തിരക്കിലാണ്.വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ല.രണ്ടും വികൃത മനസിന്‍റെ വൈകാരിക വിക്ഷോഭം ആണ്.രണ്ടിനും ഒരേ ആഘാത സാധ്യതയാണുള്ളത്.
മതമില്ലാത്ത ജീവന് ജീവിക്കുവാന്‍ അവകാശമില്ലാതെയാവുന്ന കേരളീയ സാഹചര്യം കണ്ടു.  ഹെഡ്മാഷ് മുതല്‍ പിറകേയുള്ളവരുടെ നൂറായിരം ചോദ്യങ്ങള്‍.ഓര്‍മ്മപ്പെടുത്തലുകള്‍.മതമില്ലാത്തവരുടെ മനുഷ്യാവകാശം കടലെടുക്കുന്നത് നാം കണ്ടു.പുസ്തകം അറിവാണന്ന് കേട്ടിരുന്നു. അറിവ് അഗ്നിയാണെന്നും.അറിവിനെ അഗ്നിയിലെറിയുന്നതും സാമൂഹ്യപാഠങ്ങള്‍ ചുട്ടെരിക്കപ്പെടുന്നതുംവേദനയൊടെ കണ്ടുനില്‍ക്കേണ്ടി വന്നു.വിപ്ളവ വായാടിത്തം ജീവനോടും മാഷിനോടും നീതികാട്ടിയില്ല.പിരിച്ചുവിടപ്പെട്ട ആ പഴയ akpcta കാരന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നോ ആവോ.സുന്ദരവിഡ്ഢികള്‍ക്കായി റൂബായിസിന്‍റെ വിലാപഗീതം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കേരളീയരുടെ ദേശീയോല്‍സവമാണ് ഓണമെന്ന് പഠിപ്പിച്ചതാരാണാവോ

No comments:

Post a Comment