Thursday, 22 August 2013

കളിമണ്ണ് പറയാതെ പോയത്

കളിമണ്ണ് സിനിമ കണ്ടു.കാണരുതായിരുന്നു.പറയാതെ വയ്യ.ഒരു വിഗ്രഹം ഉടയുന്നതിന് നിശബ്ദ സാക്ഷിയായി .എന്താണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല.എന്‍റെ അഭിരുചിയുടെ കുറവാകാം.ബ്ളസിയെന്ന മികച്ച സംവിധായകന്‍റെ ആരാധകര്‍ ക്ഷമിക്കുക.ഇതെന്‍റെ അഭിപ്റായം മാത്റമായി കരുതുക.നല്ലതെന്ന് തട്ടിവിടുന്നവരും മോശമെന്ന് കരുതുന്നവരും  അത് സമര്‍ത്ഥിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്.ഒരു സാധാരണ കഥ .അതിലുപരിയായി  ചിലത് ഉന്നം വയ്ക്കുന്നു.ഒരു ഐറ്റം ഡാന്‍സറുടെ  ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍  പറയുന്ന കഥ.അവളുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം ചികയുന്നു.കാരണം പ്രണയപരാജയം.ആത്മഹത്യയാണ് ഉത്തരമെന്ന് കരുതുന്ന പെണ്‍കുട്ടി.അതിനുള്ള കാരണം  ചികയുന്ന സംവിധായകന്‍  ഉത്തരം പറയുന്നു.പുരുഷനാണ് ഉത്തരവാദി.അവള്‍ നിരന്തരം അവഗണിച്ചിരുന്ന ഒരു പുരുഷന്‍ തന്നെ അവളുടെ ജീവന്‍ രക്ഷിക്കുന്നു.പോലീസില്‍ നിന്ന് അവരുടെ പീഡനാത്മകമായ അധികാരപ്രയോഗത്തില്‍ നിന്ന്.വക്കീലും പുരുഷന്‍ തന്നെ.അത് തൊഴിലിന്‍റെ ഭാഗമെന്ന് വാദിച്ചുകൊള്ളൂ.അവള്‍ ആട്ടിയിറക്കപ്പെടുമ്പോള്‍ അവള്‍  അയാളെപ്പറ്റി ഓര്‍ക്കുന്നതേയില്ല.മറ്റൊരു ഐറ്റം ഡാന്‍സറുടെ വീട്ടിലെത്തുന്ന അവളെതേടി മരുന്നുമായി അയാള്‍ വരുമ്പോള്‍ അയാള്‍ അതിനെപ്പറ്റിചോദിക്കുന്നുണ്ട് .എന്തേ എന്നേപ്പറ്റി ഓര്‍ത്തില്ലായെന്ന്.അച്ഛന്‍ കുടുംബത്തോട്..അമ്മയോട് കാട്ടിയ തെറ്റുകള്‍ സൗകര്യപൂര്‍വ്വം അയവിറക്കുന്ന അവള്‍ ആ പുരുഷന്‍റെ മനസ്സ് കാണുന്നതില്‍ പരാജയപ്പെട്ടു.പുരുഷനെപ്പറ്റിയുള്ള അവളുടെ മുന്‍ധാരണകള്‍  തിടം വച്ച് വളരുന്നതിന് വെള്ളവും വളവും നല്‍കുന്ന കുടുംബസുഹൃത്തായ ചേച്ചിവഹിക്കുന്ന പങ്ക് വലുതാണ്.ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിന്‍റെ ഭൂതകാലം അവര്‍ അവളെ ഓര്‍മ്മിപ്പിക്കുന്ന
ുണ്ട്.   ബ്ളൈവ്സ് തയ്ച്ചുനല്‍കാതെ പറ്റിക്കുന്നതും മറ്റൊരുപുരുഷന്‍ തന്നെ.തന്‍റെ സിനിമയുടെ ്പ്റിവ്യൂ കാണാനായി  ക്ഷണിക്കാനായി അവള്‍ വീട്ടില്‍ വരുമ്പോള്‍ ചേച്ചി മീനുകളുടെ ഇണചേരലിന്‍റെ ശാസ്ത്റീയത വിശദമാക്കുന്നു.ഇണ ചേര്‍ന്നുകഴിഞ്ഞ് പെണ്‍മല്‍സ്യം മുട്ടയിട്ട് കഴിഞ്ഞാല്‍ അത് വിരിയുന്നതിനായി കാത്ത് സംരക്ഷിക്കുന്നത് ആണ്‍മല്‍സ്യം ആണെന്ന്.ഈയൊരു സുരക്ഷിതത്വബോധം ഉള്ളാലെ കൊതിച്ചത് ലഭിക്കാതെപോയ അവരുടെ  നിലപാടുകളിലെ ഏകപക്ഷീയത സിനിമ വിട്ടുകളയുന്നു.അവരുടെ ഭര്‍ത്താവ് സിനിമയിലില്ല.അയാളുടെ നിലപാട്. ഉപേക്ഷിച്ചുപോകാനിടയായ കാരണം അജ്ഞാതമാണ്.അതിന് പ്രാധാന്യമില്ലന്ന് പറയാന്‍ വരട്ടെ. നിര്‍ണായകമായി മറ്റുള്ളവരെ സ്വാധീനിക്കുന്ന വ്യക്തിതന്നെയാണവര്‍.അവള്‍ ഒരിയ്ക്കല്‍ അയാളോട് അവള്‍ പറയുന്നുണ്ട്.താനെന്‍റെ ഡ്റൈവറാണന്ന്.കളിയാണങ്കിലും പറഞ്ഞതിലൊരുകാര്യമുണ്ട്.
അയാളുടെ  മരണത്തോടെ തികച്ചുംഒറ്റപ്പെട്ടഅവളുടെ ആശ്രയംചേച്ചിമാത്രമായി.
മസ്തിഷ്ക മരണം സംഭവിച്ചതായി മെഡിക്കല്‍രംഗം വിധിയെഴുതിയ ഒരാളുടെ ബീജം ഭാര്യയ്ക്കുനല്‍കാമോയെന്ന് നിയമവിദഗ്ദര്‍ തീരുമാനിക്കട്ടെ.ചാനലുകളിലെ പുരുഷമാധ്യമജീവികളുടെ ഒൗചിത്യത്തെപ്പറ്റി ഉപന്യസിച്ച് അധികം തീരുംമുന്‍പേ  ചാനലുകളിലെ  ചാവേറുകളുടെ ആശീര്‍വാദത്തോടെ  paidnews അരങ്ങുതകര്‍ക്കുന്നത്.
sponsoured programme എന്നാണ് ശരിയായ പേര്.
ചില മതമേധാവികളെ  മുന്‍പ് പറഞ്ഞബീജദാന വിഷയത്തില്‍
ഇരുട്ടില്‍ നിര്‍ത്തിമുന്‍ധാരണകളുടെ പുകമറ ഊതാനുള്ള ശ്രമം അപലപനീയമാണ്.അതുപോലെ ചാനലുകളില്‍  ബീജധാനവിഷയത്തില്‍ പുരുഷകേസരികളെ ഉള്‍ക്കൊള്ളിച്ച് ചര്‍ച്ച അവതരിപ്പിച്ചപ്പോ്ള്‍
തനിക്കുവേണ്ട ചര്‍ച്ചകളില്‍ സ്ത്രീകള്‍ മാത്രമായി.കഥയില്‍ നിന്ന് അമ്പരപ്പിക്കുന്ന ചുവടുമാറ്റം.മുസ്ലീം സ്ത്രീ മാത്രം എതിര്‍ക്കുന്നുവെന്ന് വരുത്തുക.കഥാപാത്രത്തില്‍ നിന്ന് അഭിനേത്രിയുടെ പ്രസവം വിഷയമായി  തന്‍റെ നിലപാട് സാധൂകരിക്കാനായി കൈ ചുരുട്ടിയിറങ്ങുന്ന  ദയനീയാവസ്ഥ.കഷ്ടം ലേഖനമെഴുതുകയോ പത്രസമ്മേളനം നടത്തുകയോയായിരുന്നു ഇതിലും ഭേദം.പ്രസവത്തിനുമാത്രമല്ല ലൈംഗികതയ്ക്കും വൈകാരികതലമുണ്ട്.ആ വൈകാരികത  അതേപോലെ കാട്ടാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വന്നാല്‍അതും ക്യാമറ വച്ച് ഷൂട്ട് ചെയ്യട്ടെ.ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുവാന്‍ മടിയില്ലാത്തസെന്‍സര്‍ ദൈവങ്ങള്‍ പ്രസാദിക്കുമെന്നുറപ്പ്.ഫെമിനിസ്റ്റുകള്‍ സിനിമയുടെ പ്രമോട്ടര്‍മാരാവുന്ന കാലത്ത് അമ്മയെന്ന വാക്കിന്‍റെ ജീവത്തായ പൊരുളിന്‍റെആഴം ,സ്നേഹം ,രക്തബന്ധംഅളന്നുകുറിക്കാന്‍
അമ്മയാകുന്ന നിമിഷത്തിന്‍റെ വേദന സഫലത കച്ചവടവല്‍ക്കരിക്കുന്ന വിവാദമുണ്ടാക്കി തീയേറ്ററിലേക്ക് ആളെ ആകര്‍ഷിക്കുന്നബുദ്ധി അപാരം.എതിരഭിപ്രായം പറയുന്നവര്‍ സദാചാര രോഗികളാവുകയും അപരാധികളായി വിരല്‍ചൂണ്ടി ഒറ്റപ്പെടുത്തിസ്ത്രീസുരക്ഷയു
ടെ മൊത്തവിതരണക്കാരാവുന്നവര്‍ക്ക് നല്ലനമസ്കാരം.
അമ്മയെന്ന വികാരം പ്രസവരംഗം അവതരിപ്പിച്ച് വീണ്ടെടുക്കേണ്ടതല്ല. ആശുപത്രികളുടെ പബ്ളിസിറ്റി വേണ്ടുവോള്ളം നല്‍കിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ അബദ്ധം സംഭവിക്കുന്നത് ഈ സിനിമയുടെ വിജയത്തിനായി ഇറങ്ങിത്തിരിച്ച ഫെമിനി
സ്റ്റുകളാണ്.പ്റതിലോമപരമായ വീക്ഷണം അറിയാതെപോയ പാവങ്ങളാണ്.വന്‍തോതില്‍ സ്ത്രീകാണികളെ ഉന്നം വച്ച്അമ്മ അവളുടെ മഹനീയത ദ്യശ്യവല്‍ക്കരിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കി മാംസളതയുടെ നിര്‍ലജ്ജമായ അവതരണമാണ് നിര്‍വ്വഹിക്കുന്നത്.ഡാന്‍സിംഗ് രംഗം ഓര്‍ക്കുക.കളിമണ്‍ ഡാന്‍സ്.
കളിമണ്ണ് ഒരു അസംസ്ക്യത വസ്തുവാണ്.കുശവന് അതിനെ ഏതുരൂപത്തിലുമാക്കാം.ആ കുശവന്‍ ബ്ളസിയാകാം .പുരുഷനാകാം ്.
പുരുഷവര്‍ഗ്ഗമാകാം.ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ആ കളിമണ്ണിനെ ഓരോരൂപത്തിലാക്കാം.അത് തലയില്‍ ആള് താമസമുള്ള സംവിധായകന്‍ നിര്‍വ്വഹിക്കുന്നു.വിജയകരമായിതന്നെ. സിനിമ വിജയിപ്പിക്കാനുള്ള ഗിമ്മിക്കുകള്‍ ഫലപ്രദമാണ്.ആ തലച്ചോറില്‍ കോര്‍ക്കപ്പെട്ട ഇരകളാണ് മറ്റുള്ളവരെല്ലാം.ഇരകള്‍  ഇരകളായി  പെരുമാറട്ടെ.ബുദ്ധിജീവികളായിനടിക്കരുത്.ഒരു നല്ല സംവിധായകന്‍റെ മോശം സിനിമ.അത് തന്നെയാണ് കളിമണ്ണ്.കളിമണ്ണ് തലയിലുള്ളവര്‍  ഈ സിനിമയെ വാഴ്ത്തിപ്പാടും. അത്തരം സുന്ദരവിഡ്ഢികള്‍ക്ക് നല്ല നമസ്കാരം.

No comments:

Post a Comment