Thursday 15 August 2013

സി പി ഐ ഏം സോഷ്യല്‍ഡെമോക്റാറ്റിക്ക് ആയിത്തീരുന്നതിങ്ങനെ

പാര്‍ട്ടിപറയും അണികള്‍ അനുസരിക്കും.പാര്‍ട്ടി അമ്മയാണന്ന് പണ്ടാരാണ്ട് പറഞ്ഞത് ഓര്‍മ്മവരുന്നു.ആരാണ് സുന്ദരവിഡ്ഢികള്‍.സരിതാഗേറ്റിനുമുന്നില്‍ തകര്‍ന്ന് വീണത് ഒരുജനതയുടെ വിശ്വാസമായിരുന്നു.ആരാണ് ഒളിച്ചോടിയത്.കാലം തെളിയിക്കും്‍
   പാര്‍ട്ടി  നേതാവ് മുതലാളിയും
ശിങ്കിടി മാനേജരാവുകയും
ദല്‍ഹി ഓഫീസ് branch ഓഫീസാവുകയും ചെയ്യുന്ന കാലത്ത് അനുസരണയുള്ള നായ്ക്കുട്ടികളാവുന്നതിന്‍റെ പരമാര്‍ത്ഥം വേദനയുളവാക്കുന്നു.
ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്പത്ത് അന്ധരാവാന്‍ തയ്യാറാവുന്ന അണികള്‍ തന്നെ.പാര്‍ട്ടിപറഞ്ഞാല്‍ മരിക്കാനും തയ്യാറാവുന്നവര്‍.തെറ്റാണന്ന് സ്വയമറിഞ്ഞും പാര്‍ട്ടിനിലപാടിനെ ന്യായീകരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മനസ്സുള്ളവര്‍.അവരുടെ മനസ്സ് കാണാന്‍ കഴിയാതെ പോയ പാര്‍ട്ടിയുടെ കുതിരക്കണ്ണടകള്‍ കണ്ണ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.പിന്നെയാവാം തലപരിശോധന.
ജനസമ്പര്‍ക്കപരിപാടി ഗിമ്മിക്കാവാം പക്ഷേ അത് തടയാനുള്ള തീരുമാനം എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയാവും.വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഇനി ഒരു മാര്‍ഗ്ഗമേയുള്ളു.തെറ്റ് ഏറ്റുപറയുക.ഏ കെ ജി യും ഇ എം എസും കാണിച്ചുതന്നതതാണ്.മൂലധനശക്തികള്‍ വിപ്ളവവേഷം കെട്ടുമ്പോള്‍മലര്‍ന്നുകിടന്ന് മാധ്യമങ്ങളേയും എതിര്‍പ്പ് പറയുന്നവരേയുംതുപ്പാതിരിക്കാനെങ്കിലും വിവേകം കാണിക്കുമല്ലോ
ഗോത്റസമൂഹത്തില്‍ ഒരു രീതി
യുണ്ട്.കുലമൂപ്പന്‍ ഒരാള്‍.അതിനുചുറ്റും അനുചരര്‍.രാജാവ് നഗ്നനാണന്ന് പറയാന്‍ ആത്മാഭിമാനമുള്ള ഒരാള്‍ പോലുമുണ്ടാവില്ല.സൂര്യനുചുറ്റും ഉപഗ്രഹങ്ങള്‍ പോലെ അവര്‍ കറങ്ങീകൊണ്ടേയിരിക്കും.നിശ്ഛിതഭ്റമണപഥത്തിലൂടെ.അനുഭവപരിചയം അയലത്തെങ്ങുമെത്തിനോക്കിയിട്ടില്ലാത്ത ഇവര്‍ മാര്‍ക്സിസത്തെപ്പറ്റിയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റിപ്പറയുകയും ജീവിതത്തിലുടനീളം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യും.
പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയാവുമ്പോള്‍ സംഭവിക്കുന്നതിതാണ്.സംഘടനാശരീരത്തിലെ ചര്‍ച്ചകള്‍ നേതാവിന്‍റെ മനസ് കണ്ടറീഞ്ഞുള്ള വാഴ്ത്തിപ്പാടലുകളാവുമ്പോള്‍ കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ ഉണ്ടാവും.ഇരുമ്പുമറയ്ക്കുള്ളില്‍ കമ്മ്യൂണിസ്ററ് സംഘടനാതത്വങ്ങള്‍ കുഴിച്ചുമൂടപ്പെടും.കാറ്റും വെളിച്ചവും കടന്നുവരാന്‍ ഇത്തരം ഗ്യാലക്സികള്‍ അനുവദിക്കാറില്ല.ഫിനാന്‍സ് മൂലധനവും ആഗോള മൂലധന ശക്തീകളും ഇന്ന് ഇവരുമായീ ചങ്ങാത്തത്തിലാകുമ്പോള്‍ അവര്‍ക്ക് എവിടേയൂം കടന്നുകയറാം. ഏത് സെക്രട്ടേറിയേറ്റിലും ഓഫീസ് തുറക്കാം.മൊണ്‍സാന്‍റോയായി ,വാള്‍മാര്‍ട്ടായി അവന്‍ ഏത് രൂപത്തിലാകും.ബംഗാളിലെപ്പോലെ അധികാരം ദുഷിപ്പിച്ച പാര്‍ട്ടിയില്‍നിന്ന് ഇത്തരം ഒളിച്ചോടലുകള്‍ സ്വാഭാവികമാണ്.

No comments:

Post a Comment