Thursday, 22 August 2013

കളിമണ്ണ് പറയാതെ പോയത്

കളിമണ്ണ് സിനിമ കണ്ടു.കാണരുതായിരുന്നു.പറയാതെ വയ്യ.ഒരു വിഗ്രഹം ഉടയുന്നതിന് നിശബ്ദ സാക്ഷിയായി .എന്താണ് ഈ സിനിമ പറയാന്‍ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല.എന്‍റെ അഭിരുചിയുടെ കുറവാകാം.ബ്ളസിയെന്ന മികച്ച സംവിധായകന്‍റെ ആരാധകര്‍ ക്ഷമിക്കുക.ഇതെന്‍റെ അഭിപ്റായം മാത്റമായി കരുതുക.നല്ലതെന്ന് തട്ടിവിടുന്നവരും മോശമെന്ന് കരുതുന്നവരും  അത് സമര്‍ത്ഥിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്.ഒരു സാധാരണ കഥ .അതിലുപരിയായി  ചിലത് ഉന്നം വയ്ക്കുന്നു.ഒരു ഐറ്റം ഡാന്‍സറുടെ  ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍  പറയുന്ന കഥ.അവളുടെ ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം ചികയുന്നു.കാരണം പ്രണയപരാജയം.ആത്മഹത്യയാണ് ഉത്തരമെന്ന് കരുതുന്ന പെണ്‍കുട്ടി.അതിനുള്ള കാരണം  ചികയുന്ന സംവിധായകന്‍  ഉത്തരം പറയുന്നു.പുരുഷനാണ് ഉത്തരവാദി.അവള്‍ നിരന്തരം അവഗണിച്ചിരുന്ന ഒരു പുരുഷന്‍ തന്നെ അവളുടെ ജീവന്‍ രക്ഷിക്കുന്നു.പോലീസില്‍ നിന്ന് അവരുടെ പീഡനാത്മകമായ അധികാരപ്രയോഗത്തില്‍ നിന്ന്.വക്കീലും പുരുഷന്‍ തന്നെ.അത് തൊഴിലിന്‍റെ ഭാഗമെന്ന് വാദിച്ചുകൊള്ളൂ.അവള്‍ ആട്ടിയിറക്കപ്പെടുമ്പോള്‍ അവള്‍  അയാളെപ്പറ്റി ഓര്‍ക്കുന്നതേയില്ല.മറ്റൊരു ഐറ്റം ഡാന്‍സറുടെ വീട്ടിലെത്തുന്ന അവളെതേടി മരുന്നുമായി അയാള്‍ വരുമ്പോള്‍ അയാള്‍ അതിനെപ്പറ്റിചോദിക്കുന്നുണ്ട് .എന്തേ എന്നേപ്പറ്റി ഓര്‍ത്തില്ലായെന്ന്.അച്ഛന്‍ കുടുംബത്തോട്..അമ്മയോട് കാട്ടിയ തെറ്റുകള്‍ സൗകര്യപൂര്‍വ്വം അയവിറക്കുന്ന അവള്‍ ആ പുരുഷന്‍റെ മനസ്സ് കാണുന്നതില്‍ പരാജയപ്പെട്ടു.പുരുഷനെപ്പറ്റിയുള്ള അവളുടെ മുന്‍ധാരണകള്‍  തിടം വച്ച് വളരുന്നതിന് വെള്ളവും വളവും നല്‍കുന്ന കുടുംബസുഹൃത്തായ ചേച്ചിവഹിക്കുന്ന പങ്ക് വലുതാണ്.ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിന്‍റെ ഭൂതകാലം അവര്‍ അവളെ ഓര്‍മ്മിപ്പിക്കുന്ന
ുണ്ട്.   ബ്ളൈവ്സ് തയ്ച്ചുനല്‍കാതെ പറ്റിക്കുന്നതും മറ്റൊരുപുരുഷന്‍ തന്നെ.തന്‍റെ സിനിമയുടെ ്പ്റിവ്യൂ കാണാനായി  ക്ഷണിക്കാനായി അവള്‍ വീട്ടില്‍ വരുമ്പോള്‍ ചേച്ചി മീനുകളുടെ ഇണചേരലിന്‍റെ ശാസ്ത്റീയത വിശദമാക്കുന്നു.ഇണ ചേര്‍ന്നുകഴിഞ്ഞ് പെണ്‍മല്‍സ്യം മുട്ടയിട്ട് കഴിഞ്ഞാല്‍ അത് വിരിയുന്നതിനായി കാത്ത് സംരക്ഷിക്കുന്നത് ആണ്‍മല്‍സ്യം ആണെന്ന്.ഈയൊരു സുരക്ഷിതത്വബോധം ഉള്ളാലെ കൊതിച്ചത് ലഭിക്കാതെപോയ അവരുടെ  നിലപാടുകളിലെ ഏകപക്ഷീയത സിനിമ വിട്ടുകളയുന്നു.അവരുടെ ഭര്‍ത്താവ് സിനിമയിലില്ല.അയാളുടെ നിലപാട്. ഉപേക്ഷിച്ചുപോകാനിടയായ കാരണം അജ്ഞാതമാണ്.അതിന് പ്രാധാന്യമില്ലന്ന് പറയാന്‍ വരട്ടെ. നിര്‍ണായകമായി മറ്റുള്ളവരെ സ്വാധീനിക്കുന്ന വ്യക്തിതന്നെയാണവര്‍.അവള്‍ ഒരിയ്ക്കല്‍ അയാളോട് അവള്‍ പറയുന്നുണ്ട്.താനെന്‍റെ ഡ്റൈവറാണന്ന്.കളിയാണങ്കിലും പറഞ്ഞതിലൊരുകാര്യമുണ്ട്.
അയാളുടെ  മരണത്തോടെ തികച്ചുംഒറ്റപ്പെട്ടഅവളുടെ ആശ്രയംചേച്ചിമാത്രമായി.
മസ്തിഷ്ക മരണം സംഭവിച്ചതായി മെഡിക്കല്‍രംഗം വിധിയെഴുതിയ ഒരാളുടെ ബീജം ഭാര്യയ്ക്കുനല്‍കാമോയെന്ന് നിയമവിദഗ്ദര്‍ തീരുമാനിക്കട്ടെ.ചാനലുകളിലെ പുരുഷമാധ്യമജീവികളുടെ ഒൗചിത്യത്തെപ്പറ്റി ഉപന്യസിച്ച് അധികം തീരുംമുന്‍പേ  ചാനലുകളിലെ  ചാവേറുകളുടെ ആശീര്‍വാദത്തോടെ  paidnews അരങ്ങുതകര്‍ക്കുന്നത്.
sponsoured programme എന്നാണ് ശരിയായ പേര്.
ചില മതമേധാവികളെ  മുന്‍പ് പറഞ്ഞബീജദാന വിഷയത്തില്‍
ഇരുട്ടില്‍ നിര്‍ത്തിമുന്‍ധാരണകളുടെ പുകമറ ഊതാനുള്ള ശ്രമം അപലപനീയമാണ്.അതുപോലെ ചാനലുകളില്‍  ബീജധാനവിഷയത്തില്‍ പുരുഷകേസരികളെ ഉള്‍ക്കൊള്ളിച്ച് ചര്‍ച്ച അവതരിപ്പിച്ചപ്പോ്ള്‍
തനിക്കുവേണ്ട ചര്‍ച്ചകളില്‍ സ്ത്രീകള്‍ മാത്രമായി.കഥയില്‍ നിന്ന് അമ്പരപ്പിക്കുന്ന ചുവടുമാറ്റം.മുസ്ലീം സ്ത്രീ മാത്രം എതിര്‍ക്കുന്നുവെന്ന് വരുത്തുക.കഥാപാത്രത്തില്‍ നിന്ന് അഭിനേത്രിയുടെ പ്രസവം വിഷയമായി  തന്‍റെ നിലപാട് സാധൂകരിക്കാനായി കൈ ചുരുട്ടിയിറങ്ങുന്ന  ദയനീയാവസ്ഥ.കഷ്ടം ലേഖനമെഴുതുകയോ പത്രസമ്മേളനം നടത്തുകയോയായിരുന്നു ഇതിലും ഭേദം.പ്രസവത്തിനുമാത്രമല്ല ലൈംഗികതയ്ക്കും വൈകാരികതലമുണ്ട്.ആ വൈകാരികത  അതേപോലെ കാട്ടാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വന്നാല്‍അതും ക്യാമറ വച്ച് ഷൂട്ട് ചെയ്യട്ടെ.ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുവാന്‍ മടിയില്ലാത്തസെന്‍സര്‍ ദൈവങ്ങള്‍ പ്രസാദിക്കുമെന്നുറപ്പ്.ഫെമിനിസ്റ്റുകള്‍ സിനിമയുടെ പ്രമോട്ടര്‍മാരാവുന്ന കാലത്ത് അമ്മയെന്ന വാക്കിന്‍റെ ജീവത്തായ പൊരുളിന്‍റെആഴം ,സ്നേഹം ,രക്തബന്ധംഅളന്നുകുറിക്കാന്‍
അമ്മയാകുന്ന നിമിഷത്തിന്‍റെ വേദന സഫലത കച്ചവടവല്‍ക്കരിക്കുന്ന വിവാദമുണ്ടാക്കി തീയേറ്ററിലേക്ക് ആളെ ആകര്‍ഷിക്കുന്നബുദ്ധി അപാരം.എതിരഭിപ്രായം പറയുന്നവര്‍ സദാചാര രോഗികളാവുകയും അപരാധികളായി വിരല്‍ചൂണ്ടി ഒറ്റപ്പെടുത്തിസ്ത്രീസുരക്ഷയു
ടെ മൊത്തവിതരണക്കാരാവുന്നവര്‍ക്ക് നല്ലനമസ്കാരം.
അമ്മയെന്ന വികാരം പ്രസവരംഗം അവതരിപ്പിച്ച് വീണ്ടെടുക്കേണ്ടതല്ല. ആശുപത്രികളുടെ പബ്ളിസിറ്റി വേണ്ടുവോള്ളം നല്‍കിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ അബദ്ധം സംഭവിക്കുന്നത് ഈ സിനിമയുടെ വിജയത്തിനായി ഇറങ്ങിത്തിരിച്ച ഫെമിനി
സ്റ്റുകളാണ്.പ്റതിലോമപരമായ വീക്ഷണം അറിയാതെപോയ പാവങ്ങളാണ്.വന്‍തോതില്‍ സ്ത്രീകാണികളെ ഉന്നം വച്ച്അമ്മ അവളുടെ മഹനീയത ദ്യശ്യവല്‍ക്കരിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കി മാംസളതയുടെ നിര്‍ലജ്ജമായ അവതരണമാണ് നിര്‍വ്വഹിക്കുന്നത്.ഡാന്‍സിംഗ് രംഗം ഓര്‍ക്കുക.കളിമണ്‍ ഡാന്‍സ്.
കളിമണ്ണ് ഒരു അസംസ്ക്യത വസ്തുവാണ്.കുശവന് അതിനെ ഏതുരൂപത്തിലുമാക്കാം.ആ കുശവന്‍ ബ്ളസിയാകാം .പുരുഷനാകാം ്.
പുരുഷവര്‍ഗ്ഗമാകാം.ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ആ കളിമണ്ണിനെ ഓരോരൂപത്തിലാക്കാം.അത് തലയില്‍ ആള് താമസമുള്ള സംവിധായകന്‍ നിര്‍വ്വഹിക്കുന്നു.വിജയകരമായിതന്നെ. സിനിമ വിജയിപ്പിക്കാനുള്ള ഗിമ്മിക്കുകള്‍ ഫലപ്രദമാണ്.ആ തലച്ചോറില്‍ കോര്‍ക്കപ്പെട്ട ഇരകളാണ് മറ്റുള്ളവരെല്ലാം.ഇരകള്‍  ഇരകളായി  പെരുമാറട്ടെ.ബുദ്ധിജീവികളായിനടിക്കരുത്.ഒരു നല്ല സംവിധായകന്‍റെ മോശം സിനിമ.അത് തന്നെയാണ് കളിമണ്ണ്.കളിമണ്ണ് തലയിലുള്ളവര്‍  ഈ സിനിമയെ വാഴ്ത്തിപ്പാടും. അത്തരം സുന്ദരവിഡ്ഢികള്‍ക്ക് നല്ല നമസ്കാരം.

Thursday, 15 August 2013

സി പി ഐ ഏം സോഷ്യല്‍ഡെമോക്റാറ്റിക്ക് ആയിത്തീരുന്നതിങ്ങനെ

പാര്‍ട്ടിപറയും അണികള്‍ അനുസരിക്കും.പാര്‍ട്ടി അമ്മയാണന്ന് പണ്ടാരാണ്ട് പറഞ്ഞത് ഓര്‍മ്മവരുന്നു.ആരാണ് സുന്ദരവിഡ്ഢികള്‍.സരിതാഗേറ്റിനുമുന്നില്‍ തകര്‍ന്ന് വീണത് ഒരുജനതയുടെ വിശ്വാസമായിരുന്നു.ആരാണ് ഒളിച്ചോടിയത്.കാലം തെളിയിക്കും്‍
   പാര്‍ട്ടി  നേതാവ് മുതലാളിയും
ശിങ്കിടി മാനേജരാവുകയും
ദല്‍ഹി ഓഫീസ് branch ഓഫീസാവുകയും ചെയ്യുന്ന കാലത്ത് അനുസരണയുള്ള നായ്ക്കുട്ടികളാവുന്നതിന്‍റെ പരമാര്‍ത്ഥം വേദനയുളവാക്കുന്നു.
ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ സമ്പത്ത് അന്ധരാവാന്‍ തയ്യാറാവുന്ന അണികള്‍ തന്നെ.പാര്‍ട്ടിപറഞ്ഞാല്‍ മരിക്കാനും തയ്യാറാവുന്നവര്‍.തെറ്റാണന്ന് സ്വയമറിഞ്ഞും പാര്‍ട്ടിനിലപാടിനെ ന്യായീകരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മനസ്സുള്ളവര്‍.അവരുടെ മനസ്സ് കാണാന്‍ കഴിയാതെ പോയ പാര്‍ട്ടിയുടെ കുതിരക്കണ്ണടകള്‍ കണ്ണ്പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.പിന്നെയാവാം തലപരിശോധന.
ജനസമ്പര്‍ക്കപരിപാടി ഗിമ്മിക്കാവാം പക്ഷേ അത് തടയാനുള്ള തീരുമാനം എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയാവും.വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഇനി ഒരു മാര്‍ഗ്ഗമേയുള്ളു.തെറ്റ് ഏറ്റുപറയുക.ഏ കെ ജി യും ഇ എം എസും കാണിച്ചുതന്നതതാണ്.മൂലധനശക്തികള്‍ വിപ്ളവവേഷം കെട്ടുമ്പോള്‍മലര്‍ന്നുകിടന്ന് മാധ്യമങ്ങളേയും എതിര്‍പ്പ് പറയുന്നവരേയുംതുപ്പാതിരിക്കാനെങ്കിലും വിവേകം കാണിക്കുമല്ലോ
ഗോത്റസമൂഹത്തില്‍ ഒരു രീതി
യുണ്ട്.കുലമൂപ്പന്‍ ഒരാള്‍.അതിനുചുറ്റും അനുചരര്‍.രാജാവ് നഗ്നനാണന്ന് പറയാന്‍ ആത്മാഭിമാനമുള്ള ഒരാള്‍ പോലുമുണ്ടാവില്ല.സൂര്യനുചുറ്റും ഉപഗ്രഹങ്ങള്‍ പോലെ അവര്‍ കറങ്ങീകൊണ്ടേയിരിക്കും.നിശ്ഛിതഭ്റമണപഥത്തിലൂടെ.അനുഭവപരിചയം അയലത്തെങ്ങുമെത്തിനോക്കിയിട്ടില്ലാത്ത ഇവര്‍ മാര്‍ക്സിസത്തെപ്പറ്റിയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെപ്പറ്റിപ്പറയുകയും ജീവിതത്തിലുടനീളം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യും.
പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയാവുമ്പോള്‍ സംഭവിക്കുന്നതിതാണ്.സംഘടനാശരീരത്തിലെ ചര്‍ച്ചകള്‍ നേതാവിന്‍റെ മനസ് കണ്ടറീഞ്ഞുള്ള വാഴ്ത്തിപ്പാടലുകളാവുമ്പോള്‍ കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ ഉണ്ടാവും.ഇരുമ്പുമറയ്ക്കുള്ളില്‍ കമ്മ്യൂണിസ്ററ് സംഘടനാതത്വങ്ങള്‍ കുഴിച്ചുമൂടപ്പെടും.കാറ്റും വെളിച്ചവും കടന്നുവരാന്‍ ഇത്തരം ഗ്യാലക്സികള്‍ അനുവദിക്കാറില്ല.ഫിനാന്‍സ് മൂലധനവും ആഗോള മൂലധന ശക്തീകളും ഇന്ന് ഇവരുമായീ ചങ്ങാത്തത്തിലാകുമ്പോള്‍ അവര്‍ക്ക് എവിടേയൂം കടന്നുകയറാം. ഏത് സെക്രട്ടേറിയേറ്റിലും ഓഫീസ് തുറക്കാം.മൊണ്‍സാന്‍റോയായി ,വാള്‍മാര്‍ട്ടായി അവന്‍ ഏത് രൂപത്തിലാകും.ബംഗാളിലെപ്പോലെ അധികാരം ദുഷിപ്പിച്ച പാര്‍ട്ടിയില്‍നിന്ന് ഇത്തരം ഒളിച്ചോടലുകള്‍ സ്വാഭാവികമാണ്.

Sunday, 4 August 2013

കവിതയുടെ കൈ വെട്ടുന്നകാലത്തിനോട്

പാഠപുസ്തക  നിര്‍മ്മാണം സംവാദാത്മകവും സര്‍ഗ്ഗാത്മകവുമായ കലയാണ്. ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന തുടര്‍ പ്രവര്‍ത്തനം കൂടിയാണത്.അത്യന്തം സൂക്ഷ്മവും.ബോധനരീതിശാസ്ത്റം ഉപയോഗപ്പെടുത്തി സജീവചര്‍ച്ചകളിലൂടെയാവണം പാഠപുസ്തകങ്ങള്‍ക്ക് രൂപം നല്‍കേണ്ടത്.വെറുതെയിരിക്കുന്ന കണ്ണില്‍ ചുണ്ണാമ്പ് തേക്കാന്‍ ഒരുപാടുപേരുണ്ടാവും.
കേരളത്തിലെ പാഠപുസ്തകങ്ങള്‍  എന്നും വിവാദങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു.ഭരണം മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല സിലബസ്.പാര്‍ട്ടിതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വെട്ടിമാറ്റുകയും കൂട്ടിച്ചേര്‍ക്കേണ്ടതുമല്ല പു
സ്തകങ്ങള്‍.അധികാരം എന്ന നാടകം  കിങ്ങിണിക്കുട്ടന്‍ എന്ന കഥാപാത്റം . നിരോധിക്കുന്നതിനു നടന്ന സമരാഭാസങ്ങള്‍.കുറച്ഛുകൂടി പിറകിലേക്ക് പോയാല്‍ ശബ്ദങ്ങളിലേക്കെത്തും.ബഷീറിന്‍റെ ശബ്ദങ്ങള്‍.
അശ്ളീലമെന്ന് ആരോപിച്ചാണ് അത് നിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്.ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.ഏറ്റവും ഒടുവിലായി കാലിക്ക
റ്റ് സര്‍വ്വകലാശാലയിലാണ് വിവാദം പുകയുന്നത്.
  ഇവിടെ നാം പുലര്‍ത്തുന്ന ഇരട്ടത്താപ്പാണ് കുഴപ്പം.പാഠഭാഗങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്താത്ത അവധാനതയാണ് വിവാദം ക്ഷണിച്ചുവരുത്തുന്നത്.ഇന്ത്യയില്‍ നിരവധി പുസ്തകങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.നിരവധി തവണ.അന്താരാഷ്ട്റ മാന്യതയും രാജ്യതാല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് അങ്ങനെ ചെയ്യാറുള്ളത്.എഴുത്തുകാരന് എവിടെ വരെപ്പോകാം എന്നതിന് ചില അലിഖിത നിയമം പുലരുന്നുവെന്നത് സത്യം.
ഉദാഹരണമായി mahatma gandhi and his struggle with india എന്ന പുസ്തകത്തിന് സംഭവിച്ചത് ഓര്‍ക്കുക.ന്യൂയോര്‍ക്ക് ടൈംസിന്‍റെ എഡിറ്റര്‍ രചിച്ച പുസ്തകം  ആദ്യം നിരോധിച്ചത് ഗുജറാത്ത് സര്‍ക്കാരാണ്.നരേന്ദ്റ മോഡിയുടെ നിയമസഭാപ്റമേയം കോണ്‍ഗ്റസ്പിന്തുണയോടെ പാസായത്   ചരിത്റം.സ്വവര്‍ഗ്ഗപ്രേമിയും വര്‍ണവെറിയനു മായിരുന്നു ദക്ഷിണാഫ്റിക്കയിലെ ഗാന്ധിയെന്നാണ് പുസ്തകം ആരോപിച്ചത്.
അല്‍ഫോണ്‍സ് ഇലഞ്ഞിക്കലിന്‍റെ എങ്ങനെ
വ്യത്യസ്തത സാധ്യമാക്കാം എന്നപുസ്തകം മുംബൈയിലെ വാഷിസ്കൂള്‍ അധികാരികള്‍  നിരോധിച്ചതിനു കാരണം  ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്.

തിരക്കഥയുടെ രീതിശാസ്ത്റം എന്ന പി എം ബിനുലാല്‍ എഡിറ്റ് ചെയ്ത പുസ്തകം .അതിലെ പി ടി കുഞ്ഞുമുഹമ്മദിന്‍റെ ലേഖനത്തില്‍ ഭ്റാന്തന്‍ ദൈവത്തോട് സംസാരിക്കുന്നുണ്ട്.അയാളുടെ പേര് മുഹമ്മദ് എന്നാക്കി ചോദ്യപ്പേപ്പര്‍ തയാറാക്കിയ ജോസഫ് മാഷിന് നഷ്ടമായത് വലത്കൈ. സരസ്വതീദേവിയെ  നഗ്നയായി വരച്ച എം എഫ് ഹുസൈന് നാട് വിടേണ്ടി വന്നത്  ഓര്‍ക്കുക.കൈ നഷ്ടമായില്ലല്ലോ ഭാഗ്യം.
സല്‍മാന്‍ റുഷ്ദിയുടെ  സാത്താന്‍റെ വചനങ്ങള്‍ എഴുതിയ കാലം മുതല്‍ വേട്ടയാടപ്പെടുന്നു.കൃതിയും എഴുത്തുകാരനും.തസ്ലിമ നസ്റിന്‍ എഴുതിയ ലജ്ജ എഴുത്തുകാരിക്ക് ഫത് വ പുറപ്പെടുവിക്കുന്നിടത്തെത്തി.ഓണം ഹൈന്ദവമാണന്ന് സ്ഥാപിക്കാന്‍ ലേഖനപരമ്പര എഴുതിയവര്‍ മത നിരപേക്ഷതയുടെ സംരക്ഷകരായി കണ്ണീരൊഴുക്കിയത് വിരോധാഭാസമായി തോന്നുന്നു.
പി എം ആന്‍റണിയെ മറക്കാറായിട്ടില്ല.ക്രിസ്തുവിന്‍റെ ആറാം തിരിമുറിവ് നാടകം ഉയര്‍ത്തിയ കോലാഹലം .പ്റവാചകനെ നിന്ദിച്ചതായി ആരോപിക്കപ്പെട്ട ഡെന്‍മാര്‍ക്ക് പത്റം .
ലോകം മതത്തിന്‍റെ ഇടുക്കുതൊഴുത്തിലാണ്.സങ്കുചിതമായ മനസ്സ് വൈകാരികമായി  ഇടപെടുമ്പോഴാണ്  മതബോധം അക്റമാസക്തമാകുന്നത്.കലയെ അതായി കാണാനുള്ള കഴിവ് നഷ്ടപ്പെട്ട് അന്ധരായി ആയുധങ്ങള്‍ മൂര്‍ച്ചപ്പെടുത്തുന്നു.പാഠപുസ്തകത്തിലേക്ക് മടങ്ങി
വരാം.ബി എ ഡിഗ്രി ഇംഗ്ളീഷ് പാഠപുസ്തകത്തില്‍  മുന്‍ ഗ്വാണ്ടനാമോ തടവുകാരന്‍ എ ഴുതിയ കവിതയാണ് വിവാദ ഹേതു.ഇല്ലിനിയോസ് യൂണീവേഴ്സിറ്റി കോളേജ് ഓഫ് ലോയിലെ ക്റിമിനല്‍ ലോ പ്റഫസര്‍ മാര്‍ക്ക് ഫാക്കോഫ് എഡിറ്റ് ചെയ്ത പോയംസ് ഫ്രം ഗ്വാണ്ടനാമോ ;ദി ഡിറ്റയനീസ് സ്പീക്ക് എന്ന പുസ്തകത്തിലേതാണ് കവിത.

ഇബ്റാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിസിന്‍റെ കവിതയില്‍ തീവ്റ വാദം കാണാനില്ല.വിലാപങ്ങള്‍ മാത്റം. ജയില്‍ക്കവിതകള്‍ ഇന്നുണ്ടായതല്ല. ഭരണകൂട ഭീകരതയ്ക്കെതിരെ പോരാടിയ എ ഴുത്തുകാര്‍ കലാകാരന്‍മാന്‍   ഇവരെല്ലാം ജയിലിടടയ്ക്കപ്പെടുകയായിരുന്നു.
ആരാണ് അല്‍ റുബായിസിനെ കുറ്റവാളിയായി വിധിച്ചത്.ഉത്തരം വരുന്നു .അമേരിക്ക.അവര്‍ പറഞ്ഞാല്‍ അവര്‍ വിധിച്ചാല്‍ അന്ത്യവിധിയെന്നാണോ അര്‍ത്ഥം.ഇവരുടെ വിനീത വിധേയരാണോ ഭാരതീയര്‍.കവിത പുസ്തകത്തില്‍ പഠിപ്പിക്കാന്‍ നല്‍കിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.ഇപ്പോഴാണ്
ഉള്‍വിളിയുണ്ടായത്.
ചിലര്‍ ഇതിനോടും വൈകാരികമായി പ്റതികരിക്കുന്നത്  കണ്ടു. കൈ വെട്ടേറ്റ് ജീവച്ഛവമായ ജോസഫ് മാഷിനും മനുഷ്യാവകാശങ്ങളുണ്ടായിരു
ന്നെന്ന് അക്കാലത്ത് സൗകര്യപൂര്‍വ്വം മറന്ന്പോയ പു കാ സാ ബുദ്ധിജീവികള്‍  ഇപ്പോള്‍  റുബായിസിന് വേണ്ടി അച്ചുനിരത്തുന്ന തിരക്കിലാണ്.വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ല.രണ്ടും വികൃത മനസിന്‍റെ വൈകാരിക വിക്ഷോഭം ആണ്.രണ്ടിനും ഒരേ ആഘാത സാധ്യതയാണുള്ളത്.
മതമില്ലാത്ത ജീവന് ജീവിക്കുവാന്‍ അവകാശമില്ലാതെയാവുന്ന കേരളീയ സാഹചര്യം കണ്ടു.  ഹെഡ്മാഷ് മുതല്‍ പിറകേയുള്ളവരുടെ നൂറായിരം ചോദ്യങ്ങള്‍.ഓര്‍മ്മപ്പെടുത്തലുകള്‍.മതമില്ലാത്തവരുടെ മനുഷ്യാവകാശം കടലെടുക്കുന്നത് നാം കണ്ടു.പുസ്തകം അറിവാണന്ന് കേട്ടിരുന്നു. അറിവ് അഗ്നിയാണെന്നും.അറിവിനെ അഗ്നിയിലെറിയുന്നതും സാമൂഹ്യപാഠങ്ങള്‍ ചുട്ടെരിക്കപ്പെടുന്നതുംവേദനയൊടെ കണ്ടുനില്‍ക്കേണ്ടി വന്നു.വിപ്ളവ വായാടിത്തം ജീവനോടും മാഷിനോടും നീതികാട്ടിയില്ല.പിരിച്ചുവിടപ്പെട്ട ആ പഴയ akpcta കാരന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നോ ആവോ.സുന്ദരവിഡ്ഢികള്‍ക്കായി റൂബായിസിന്‍റെ വിലാപഗീതം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കേരളീയരുടെ ദേശീയോല്‍സവമാണ് ഓണമെന്ന് പഠിപ്പിച്ചതാരാണാവോ

Tuesday, 30 July 2013

ഇടതുകിക്സോട്ടുകളുടെ പാഠ്യപദ്ധതി സമീപനങ്ങള്‍

ചിമിഴ് http://prenavdj.blogspot.com/
      സെര്‍വാന്‍റിസിന്‍റെ ഹാസ്യനോവലിലെ ഡോണ്‍കിക്സോട്ട് അപ്റായോഗികമായ ആശയങ്ങള്‍ക്ക് പിറകെ പാഞ്േഞ് പരിഹാസ്യനായത്പോലെതലകുത്തനെ നില്‍ക്കുന്നു ഇടതുപക്ഷം.അക്കാദമിക്ക്മേഖലയിലെ മുന്‍ധാരണകള്‍  തകിടം മറിച്ചത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെയാണന്ന ശരിയറിവ് ഇല്ലാതെപോയതാണ് അവരുടെ പരാധീനതയെന്ന് പറയാതെ വയ്യ.ഒരുപാട് കരുതി ഒന്നും ലഭിക്കാതെ പോയ മാറ്റത്തിനുതുടക്കം കുറിക്കാനുള്ള അവസരംനഷ്മാക്കിയ അഞ്ചുവര്‍ഷങ്ങള്‍.സമരതീക്ഷണമായ കാലത്തിന്‍റെ ഉല്‍പ്പന്നമായ സര്‍ക്കാര്‍നഷ്ടമാക്കിയത് വിലപ്പെട്ട സമയമാണ്.എവിടെയാണ് പിഴച്ചുപോയത്.ഗുണപരമായ അറിവിന്‍റെ വിതരണവും സമീപനവും പൊരുത്തപ്പെടാതെ പോയതും ദീര്‍ഘകാല കാഴ്ച്ചപ്പാടിന്‍റെ അഭാവവും എടുത്തുപറയേണ്ടതുണ്ട്.
കൂണുകള്‍പോലെ മുളച്ച കച്ചവടസ്ഥാപനങ്ങളായ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ മരണമണിമുഴക്കുന്നുവെന്ന് അലമുറയിട്ട് അരയും തലയുംമുറുക്കിയ sfi aisf സംഘടനകളും പിന്നീട് ഭരണവിലാസം സംഘടനകളായി അനുസരണയുള്ള ആട്ടിന്‍കുട്ടികളായതും മറക്കാനാവില്ല.വിദ്യാഭ്യാസ ബദല്‍രേഖ udf ഭരണകാലത്ത് സമര്‍പ്പിച്ച sfi പിന്നീട് പുലര്‍ത്തിയ കുറ്റകരമായ മൗനം മറക്കാനാവില്ല.അദ്ധ്യാപകനെ മുന്‍നിര്‍ത്തിയുള്ള പഠനരീതി വിദ്യാര്‍ത്ഥിയെ കേന്ദ്രീകരിച്ചാക്കിയത് ഏറ്റവും ശരിയായ തീരുമാനം തന്നെ.സര്‍വ്വാധികാര്യക്കാരനില്‍ നിന്ന് മാര്‍ഗ്ഗദര്‍ശിയായും പിന്നീട് പ്റചോദകനായും രൂപം മാറിയ ഗുരു  അത്തരം മാറ്റം സ്വാഗതം ചെയ്തു.വ്യവസ്ഥാപിത സാമ്പ്രദായിക വഴക്കങ്ങള്‍ വിട്ടുപോകാന്‍ വിസമ്മതിച്ച  ചെറുന്യൂനപക്ഷം അസ്വസ്ഥതയുടെ വിത്തുകള്‍ വിതച്ച് മുളപ്പിച്ചെടുത്തു.
കാലാകാലങ്ങളില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ക്ക് തോന്നുംപോലെ മാററിമറിക്കാനുള്ളതല്ല  വിദ്യാഭ്യാസം.മറ്റ് വകുപ്പുകളിലെ പ്പോലെ  രാഷ്്ട്റീയ   തൊഴിലാളികളേയും ബന്ധുജനങ്ങളേയുംകുത്തിനിറക്കാനുള്ള ഇടമായി ഈ വകുപ്പ് മാറരുത്.
ശാസ്ത്റ സാഹിത്യപരിഷത്തിന്‍റെ വികലമായ നയങ്ങളുടെ പരീക്ഷണയിടമായി ക്ളാസ് മുറി യും ഗിനിപ്പന്നികളായി കുട്ടികളും മാറരുത്.കുട്ടികള്‍ ചോദ്യം ചോദിച്ച് വളരുന്നത് ആരാണ് എതിര്‍ക്കുന്നത്.അത് നല്ലത് തന്നെ.ലോകത്തെ അറിഞ്ഞുവളരേണ്ടവര്‍ തന്നെയാണ് കുട്ടികള്‍.പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ അവരെ പ്റാപ്തരാക്കണം.അവര്‍ മാതൃഭാഷയില്‍ തന്നെ പഠിക്കണം.കാര്യങ്ങള്‍ മനസിലാക്കാന്‍ അതാണ് വേണ്ടത്.സംഘടിതരായ ഒരുകൂട്ടം സാമുദായിക മേലങ്കിയണിഞ്ഞതല്‍പ്പര
കക്ഷികളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇടത്പക്ഷത്തിനെന്താണ് ബാധ്യത.പത്ത് വോട്ടല്ല കാര്യം.ഇടത്പക്ഷത്തെ സംബന്ധിച്ച് ഭരണം നേടുന്നതിനേക്കാള്‍ വലുത് സാമൂഹികനീതിയുറപ്പുവരുത്തലാണ്.അതിന് കഴിഞ്ഞോ.
cbse സ്കൂളുകള്‍  സര്‍ക്കാര്‍സ്കൂളിന്‍റെ അസ്ഥിവാരം ഇളക്കുമ്പോള്‍ അതിന്ചൂട്ടുപിടിക്കാന്‍ ഇടത് വലത് മുന്നണികള്‍ മല്‍സരിച്ചു.സമുദായ നേതാക്കളുടെ പടിക്കല്‍
വോട്ടിനായി കാത്ത്കിടക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും വേണ്ടിവരും.
udf ഇത്തരം കച്ചവടക്കാരുടെ കോണ്‍ഫെഡറേഷനാണന്ന് പറയാറുണ്ട്.പക്ഷേ ടി എം ജേക്കബ്ബും ബഷീറും ദീര്‍ഘവീക്ഷണമുള്ളവരായിരുന്നു.അതോ അതിനപ്പുറമോ വീക്ഷണം സഖാവ് എം എ ബേബിക്കുവേണമായിരുന്നു. കഴിഞ്ഞോ.cbse ഉള്‍പ്പെടെയുള്ള സിലബസ് ഇവിടെയും നടപ്പാക്കണമായിരുന്നു.psc നിയമിക്കുന്ന ടീച്ചര്‍മാര്‍ .അവരിലെന്തിനാണ് അവിശ്വാസം.നമ്മുടെ കുട്ടികളും  english സംസാരിക്കാന്‍ പഠിക്കട്ടെ.കോരന്‍റെ മക്കള്‍ അത് പഠിക്കേണ്ടന്നാണോ.കാലം മാറുന്നു.പരിപ്പുവടയും കട്ടന്‍കാപ്പിയും മുറിബീഡിയും പറ്റാത്ത കാലം .സിനിമാകൊട്ടകള്‍ പൂട്ടികെട്ടിയതുപോലെ പള്ളിക്കൂടങ്ങള്‍ അണ്‍എക്കണോമിക്ക് എന്നുപറഞ്ഞ് പൂട്ടാന്‍ അനുവദിക്കരുത്.ഒരു സ്കൂള്‍ അടച്ചുപൂട്ടുമ്പോള്‍ ഒരുജയിലഴിയാണ് തുറക്കുന്നത്.നേതാക്കളുടെ മക്കള്‍ central school ബേബികളാവുമ്പോള്‍ സാധാരണക്കാരന്‍റെ മക്കളോ.
വിത്തനാഥന്‍റെ ബേബിക്കുപാലും
നിര്‍ദ്ധനചെറുക്കനുമിനീരും വിധിക്കുന്ന അനീതീക്കെതിരെയുള്ള പോരാട്ടമാണ് ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കിയത്.രണ്ടുതരം പൗരന്‍മാരെ
സ്യഷ്ടിക്കുന്നവര്‍ക്കു ഊതാന്‍ കുഴലു നല്‍കുന്നത് കാണുമ്പോള്‍ ഒന്ന് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നു.1957 -ല്‍ ഒരു ഗവണ്‍മെന്‍റ് ഇവിടെയുണ്ടായിരുന്നു.മുണ്ടശേരിയെന്ന ധൈഷണിക മനസ്സും

Tuesday, 23 July 2013

ഗൃഹാതുരതയുടെ കേരളീയ പരിസരങ്ങള്‍

നൊമ്പരപ്പെടുത്തുന്ന നഷ്ടബോധം ആകാം ഗൃഹാതുരത.ഗാര്‍ഹിക മമത യെന്ന് പറയാം.കാലം കുതിരവേഗമാകുമ്പോള്‍ അതിനൊപ്പമെത്താനാകാതെ പകയ്ക്കുന്ന മനസിന്‍റെ വിഹ്വലതകള്‍ എന്ന് നിര്‍ വചിക്കാം.അവനവന്‍ ബോധത്തില്‍ തിടംവച്ച് വളര്‍ന്ന് സ്വത്വമായി രൂപാന്തരപ്പെട്ട് വേരുകളാഴത്തില്‍ വിരിച്ച് നില്‍ക്കുന്ന മനസ് ഇതാണെന്‍റെ ലോകമെന്ന് സ്വയം വിശ്വസിപ്പിച്ച്അടവച്ച് വിരിയിക്കുന്ന പുറം തിരിഞ്ഞ് നില്‍ക്കുന്ന വൈകാരിക കാലാവസ്ഥയാകാം ഗൃഹാതുരത.
ബഹിഷ്കൃതന്‍റെ ലോകമാണത്.പുതിയ കാലത്തിന്‍റെ ഉല്‍സവകാഴ്ചകളില്‍ നിന്നുള്ള സ്വയംവിടുതലാണത്.മാറാന്‍ കൂ ട്ടാക്കാത്ത നിലപാട്തറയിലാണവരുടെ നില്‍പ്പ്.ആധുനികത വികൃതമാക്കുന്ന ജീവിതപരിസരങ്ങള്‍തുറക്കുന്ന പുതുപ്റലോഭനങ്ങള്‍എകാകിയഅന്യനില്‍ സ്യഷ്ടിക്കുന്ന ദുരന്തവ്യസനങ്ങളാണ് ഗൃഹാതുരതയ്ക്ക് ട്റാജിക്ക് പരിവേഷം പകരുന്നത്.

      എന്‍റെ പഴയപാഠപുസ്തകങ്ങള്‍ അവയിലെ കഥകള്‍.കവിതകള്‍ ചിത്റങ്ങള്‍ ഇവയെല്ലാം നഷ്സ്വപ്നങ്ങളുടെ വിരുന്നുകാരാണ്.ക്ളാ ക്ളാ ക്ളീ ക്ളീ സുരേഷ് തിരിഞ്ഞുനോക്കി യെന്ന മൈനയുടെ പാഠം.വേലപ്പന്‍ ട്റാക്ടര്‍ പരിചയപ്പെടുത്തുന്ന പാഠത്തിലെ ശിവ ശിവ ആയിരം രൂപകൊണ്ട് ഒരാനയെ വാങ്ങാമല്ലോ  എന്ന കൃഷിക്കാരന്‍റെ ആത്മഗതം.
റാകിപ്പറക്കുന്ന ചെമ്പരുന്തേ എന്ന കവിത .റാകിപ്പറക്കുന്നത് പിന്നീട് വാനില്‍പ്പറക്കുന്നതെന്നായത്.സത്വരം ലോകമനോഹരമായൊരു ചിത്തിരമാസമണഞ്ഞിതാ ഭംഗിയില്‍ എന്ന കവിത.ഭാര്യയ്ക്കായി കൂട്ടുകാരനായ കുരങ്ങന്‍റെ ഹ്യദയം ചോദിച്ച മുതലയുടെ കഥ.മാമരം കോച്ചും തണുപ്പത്ത് താഴ്വര പൂത്തൊരുകുന്നത്ത് മൂളിപ്പുതച്ച് കിടക്കുന്ന കാറ്റ് തൈമാവിനെ താലോലമാട്ടുന്നത്.ഇങ്ങനെ ഒരുപിടി മുത്തുകള്‍ .മഷിതണ്ടും ചിതറിയ വളപ്പൊട്ടുകളുംഉടഞ്ഞ മഷിക്കുപ്പിയുംഗോട്ടികളിയും.ഓര്‍ക്കുവാന്‍ ഒട്ടേറെ.വയലും പുഴയും കൈതോലനാമ്പും ജയിപ്പിലയും.വിരസമായ സ്കൂള്‍ദിനങ്ങളില്‍ സമരതീക്ഷ്ണമായ കലാലയകാലത്ത്,കുറ്റിയില്‍ കോര്‍ത്തവിപ്ളവം.നൂല് പൊട്ടിയ പട്ടം.ഇഴ പൊട്ടാതെ  ഗൃഹാതുരത യുടെ സമൃദ്ധ ഭൂതകാലം.‍
കലങ്ങിയൊഴുകിയ മഴവെളത്തില്‍ കടലാസ് വഞ്ചി
ഒഴുക്കിയ ബാല്യം  ഇനിവരില്ല.മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കിയ കുട്ടിക്കാലവും.തുമ്പയും നമ്പ്യാര്‍വട്ടവും കമ്മലുപൂവും കാണാനേയില്ല.നമ്മുടെ ചെമ്മണ്‍പാതകള്‍ എവിടെ.നീന്തിത്തുടിക്കാന്‍ കൈത്തോട്.ഓലപ്പന്ത്.ഓലപ്പടക്കം.പൊട്ടാസ്.ഓണക്കളികള്‍.കൂട്ടുകുടുംബത്തിന്‍റെ ഇഴയടുപ്പം.മുത്തശ്ശിക്കഥകള്‍.ഊഞ്ഞാല്‍കാതുള്ള മുത്തശ്ശി.
   നഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങള്‍ക്ക് നീളമേറെ.നഷ്ടസൗഭാഗ്യങ്ങളിലേക്കൊരു തിരിച്ചുപോക്കില്ലന്ന് വേദനയോടെ തിരിച്ചറിയുന്നു.നഷ്ടങ്ങളെന്നും നഷ്ടങ്ങള്‍തന്നെയാണ്.